ചരിത്രത്തിൻ്റെ ഭാഗമായി ആർഎൽവി രാമകൃഷ്ണൻ; കലാമണ്ഡലത്തിൻ്റെ ആദ്യത്തെ നൃത്താധ്യാപകൻ
ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം. ആദ്യമായി നൃത്തം പഠിപ്പിക്കാൻ ഒരു പുരുഷനെ അധ്യാപകനായി ജോലിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് കലാമണ്ഡലം. നൃത്താധ്യാപകന് ആര് എല്‍ വി രാമകൃഷ്ണനെയാണ് ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത്. ആര് എല്‍ വി രാമകൃഷ്ണന് ഇന്ന് ചുമതലയേല്‍ക്കും.
മുൻപ് 2024 ൽ കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ ആദ്യമായി ഒരു പുരുഷൻ മോഹിനിയാട്ടം അവതരിപ്പിച്ചപ്പോഴും അതിനുള്ള അവസരം ലഭിച്ചത് ആർ.എൽ.വി രാമകൃഷ്ണനായിരുന്നു. ആർഎൽ. വി രാമകൃഷ്ണൻ കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർഥിയായിരുന്നു. എന്നിട്ടും, ഇവിടെ ഇതുവരെ മോഹിനിയാട്ടം അവതരിപ്പിക്കാൻ അവസരം ലഭിച്ചിരുന്നില്ല.