കൊച്ചി നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ പദത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസ് പക്ഷത്തെ ഒരു വോട്ട് അസാധുവായതോടെ മൂന്നിനെതിരെ നാല് വോട്ടുകൾക്ക് സിപിഎം സ്ഥാനാർത്ഥി ജയിച്ചു. ഇതോടെ സിപിഎമ്മിന്റെ വിഎ ശ്രീജിത്ത് വീണ്ടും വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിൽ നിന്ന് ബാസ്റ്റിൻ ബാബുവാണ് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്. […]