ഇളയ മകളുടെ വിവാഹത്തിന് സൂക്ഷിച്ച സ്വര്‍ണ്ണം മോഷ്ടിച്ചു; അമ്മയുടെ പരാതിയില്‍ മൂത്ത മകളും ഭര്‍ത്താവും അറസ്റ്റില്‍
കോട്ടയത്ത് ഇളയ മകളുടെ വിവാഹത്തിനായി അമ്മ സൂക്ഷിച്ച സ്വര്‍ണ്ണം മോഷ്ടിച്ച മൂത്ത മകളും ഭര്‍ത്താവും പിടിയില്‍. തിരുവനന്തപുരം കരമന കുന്നിന്‍പുറംഭാഗത്ത് കിരണ്‍രാജ് (26), ഭാര്യ ഐശ്വര്യ (22) എന്നിവരാണ് ഏറ്റുമാനൂര്‍ പോലീസിന്റെ പിടിയിലായത്. 10 പവന് സ്വര്‍ണ്ണമാണ് ഇവര്‍ മോഷ്ടിച്ചത്. പേരൂരിലെ കുടുംബവീട്ടില്‍ ഓണത്തിന് എത്തിയപ്പോഴാണ് ഐശ്വര്യ സ്വര്‍ണ്ണം കവര്‍ന്നത്. അമ്മ പാലക്കാട് ജോലിക്ക് പോയിരിക്കുകയായിരുന്നു. […]