ബിജെപിക്കെതിരായ പോരാട്ടം നയിക്കാന്‍ കോണ്‍ഗ്രസിന് പിന്നില്‍ ഇടതുപക്ഷം അണിനിരക്കണം; കുഞ്ഞാലിക്കുട്ടി
ബിജെപിക്കെതിരായ പോരാട്ടത്തിന് കോണ്‍ഗ്രസിന് പിന്നില്‍ ഇടതുപക്ഷമടക്കം അണിനിരക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ബിജെപിക്കെതിരായ പോരാട്ടം നയിക്കാന്‍ കോണ്‍ഗ്രസിനേ സാധിക്കൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായുള്ള ലീഗ് നേതാക്കളുടെ കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. മതേതര ചേരികളെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയാണ് രാഹുലുമായി സംസാരിച്ചതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര മലപ്പുറത്തെത്തിയപ്പോളായിരുന്നു കൂടിക്കാഴ്ച. മൂന്ന് ദിവസമാണ് ഭാരത് […]