സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം തായ്ലന്ഡില് കുടുങ്ങി, വലഞ്ഞ് യാത്രക്കാർ
ന്യൂഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ 100-ലധികം യാത്രക്കാർ തായ്ലൻഡിലെ ഫുക്കറ്റിൽ വിമാനത്തിൻ്റെ ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകൾ കാരണം 80 മണിക്കൂറിലധികം കുടുങ്ങി കിടക്കുകയാണ് .നവംബർ 16ന് രാത്രി പുറപ്പെടേണ്ടിയിരുന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ആറ് മണിക്കൂർ വൈകുമെന്ന് എയർ ഇന്ത്യ അറിയിച്ചിരുന്നു .
പിന്നീട് കാത്തുനിന്ന യാത്രക്കാരെ വിമാനത്തിൽ കയറ്റിയെങ്കിലും ഒരു മണിക്കൂറിന് ശേഷം വീണ്ടും തിരിച്ചിറക്കി. തുടർന്ന് വിമാനം റദ്ദാക്കിയെന്ന് യാത്രക്കാരെ അറിയിച്ചെങ്കിലും കുറച്ച് സമയങ്ങൾക്ക് ശേഷം വീണ്ടും സാങ്കേതിക തകരാർ പരിഹരിച്ചെന്ന് അറിയിച്ചതോടെ യാത്രക്കാരെ വിമാനത്തിൽ കയറ്റി യാത്ര ആരംഭിക്കുകയായിരുന്നു. എന്നാൽ 2 മണിക്കൂർ യാത്ര ചെയ്ത ശേഷം സാങ്കേതിക പ്രശനം ആവർത്തിച്ചതോടെ വിമാനം ഫുക്കെറ്റിൽ തന്നെ ഇറക്കുകയായിരുന്നു.
ഗ്രൗണ്ടിലുള്ള തങ്ങളുടെ ജീവനക്കാർയാത്രക്കാരുടെ അസൗകര്യം കുറയ്ക്കാൻ ശ്രമിക്കുന്നുണ്ട് , താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള എല്ലാ സഹായവും നൽകിയിട്ടുണ്ട് , കുറച്ചുപേർക്ക് ലഭ്യമായ ഫ്ലൈറ്റും പകരം നൽകി തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കു പൂർണമായ മുൻതൂക്കം നൽകുന്നുഎന്നാണ് എയർ ഇന്ത്യ അവകാശപെടുന്നത് എന്നാൽ യാത്രക്കാരുടെ ആരോപണം മറിച്ചാണ്, എയർലൈൻ പ്രതിനിധികളിൽ നിന്ന് വേണ്ടത്ര പിന്തുണയില്ലെന്ന് അവകാശപ്പെട്ട് യാത്രക്കാർ തങ്ങളുടെ ദുരിതങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. യാത്രക്കാരുടെ അസൗകര്യം എയർ ഇന്ത്യയെ അറിയിച്ചിട്ടും കാര്യമായ പ്രതികരണമൊന്നും ലഭിച്ചില്ലെന്നാണ് യാത്രക്കാർ പറയുന്നത്.