കുതിപ്പിന് പിന്നാലെ ഇടിവ്; പവന് ഒറ്റയടിക്ക് 5240 രൂപ കുറഞ്ഞു
റെക്കോര്‍ഡ് നേട്ടത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് ഒറ്റയടിക്ക് 5240 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,25,120 രൂപയാണ്. ഗ്രാമിന് 655 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 15,640 രൂപ.
ഇന്നലെ പുതിയ റെക്കോര്‍ഡ് കുറിച്ച് പവന് വില 1,31,160 രൂപയില്‍ എത്തിയെങ്കിലും വൈകുന്നേരത്തോടെ വിലയില്‍ ഇടിവുണ്ടായിരുന്നു. 1,30,360 രൂപയില്‍ എത്തിയ വിലയില്‍ ഇന്ന് രാവിലെയോടെ വന്‍ഇടിവാണുണ്ടായത്. വിപണിയിലെ സൂചനകള്‍ അനുസരിച്ച് വില ഉടന്‍ ഒന്നേ കാല് ലക്ഷം തൊടുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് കണക്കുകൂട്ടലുകള്‍ കടന്ന് ഒരു ലക്ഷത്തി മുപ്പതിനായിരത്തിനും മുകളില്‍ പോയത്.













