സ്വര്ണവിലയില് മാറ്റം; ഒരു പവന് സ്വര്ണത്തിന്റെ വില 46240 രൂപ
Posted On January 29, 2024
0
222 Views

സംസ്ഥാനത്ത് സ്വര്ണവില നേരിയ മാറ്റം. ഒരു പവന് സ്വര്ണത്തിന്റെ വില 46240 രൂപയാണ്. ഒരു ഗ്രാം സ്വര്ണത്തിന്റെ വിപണി നിരക്ക് 5780 രൂപയാണ് .
ജനുവരി രണ്ടിന് സംസ്ഥാനത്ത് 47,000 രൂപയായി സ്വര്ണ വില മുന്നേറിയിരുന്നു. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്ണവിലയില് പ്രതിഫലിച്ചത്. പവന് ഇന്ന് 80 രൂപ ഉയർന്നു. ജനുവരി 20 മുതല് കൂടിയും കുറഞ്ഞും ഒരേ രീതിയില് തുടരുകയാണ് സ്വർണവില. ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46240 രൂപയാണ്.