സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു
Posted On December 9, 2025
0
5 Views
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 95,400 രൂപ. ഗ്രാമിന് 30 രൂപ താഴ്ന്ന് 11925 ആയി.
ഏതാനും ദിവസങ്ങളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടമാണ് പ്രകടമാവുന്നത്. ഇന്നലെ പവന് 200 രൂപ വര്‍ധിച്ചിരുന്നു. 95,000നും 96,000നും ഇടയിലാണ് ഏതാനും ദിവസങ്ങളായി വ്യാപാരം നടക്കുന്നത്.
Trending Now
#DIESIRAE crosses INR 75 Cr+ GBOC in 2 Weeks ! 💥
November 15, 2025













