ഇന്ന് സ്വര്ണവിലയില് നേരിയ വര്ധന
Posted On January 26, 2024
0
254 Views

സംസ്ഥാനത്ത് സ്വര്ണവിലയില് നേരിയ വര്ധന. ഗ്രാമിന് 10 രൂപ വര്ധിച്ചതോടെ ഒരു ഗ്രാം സ്വര്ണത്തിന് 5780 രൂപയായി.
ഒരു പവന് സ്വര്ണത്തിന് വില 46,240 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്ണത്തിന് വില 4780 രൂപയാണ്. ശനിയാഴ്ചയാണ് പവന് 80 രൂപ വര്ധിച്ച് സ്വര്ണ വില 46,240 രൂപയിലേക്ക് ഉയര്ന്നത്. പിന്നീട് അഞ്ച് ദിവസത്തേക്ക് സ്വര്ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. അതിനിടയിലാണ് വില വര്ദ്ധിച്ചത്. കഴിഞ്ഞ വാരം നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും സ്വര്ണം വിലയില് ഉയര്ച്ച താഴ്ചകള് ഉണ്ടായിരുന്നു.