ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണവില; ഇന്നു കുറഞ്ഞത് 80 രൂപ
സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 46,000 രൂപയിലും ഗ്രാമിന് 5,750 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4765 രൂപയാണ്.
ബുധനാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കൂടിയ ശേഷമാണ് ഇന്ന് താഴേക്കു പോയത്. നാല് ദിവസം ഉയർന്നുനിന്ന ശേഷം സ്വർണവില ചൊവ്വാഴ്ച കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച ഒറ്റയടിക്ക് കയറിയത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്നതാണ് ദൃശ്യമായത്.