സർവകാല റെക്കോർഡിൽ നിന്നും സ്വർണവില താഴേക്ക്
Posted On July 24, 2025
0
213 Views
റെക്കോർഡുകൾ തകർത്ത് മുന്നേറുകയായിരുന്ന സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്. പവന് 1000 രൂപയുടെ ഇടിവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 74,040 രൂപയാണ്. കഴിഞ്ഞ ദിവസമാണ് വില ചരിത്രത്തിൽ ആദ്യമായി 75000 കടന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 125 രൂപ കുറഞ്ഞ് 9255 രൂപയിലെത്തി.
ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 10,097 രൂപയും പവന് 80,776 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,573 രൂപയും പവന് 60,584 രൂപയുമാണ് ഇന്നത്തെ നിരക്ക്.












