സ്വര്‍ണവിലയില്‍ വര്‍ധനവ്; 46,000 ലേക്ക് എത്തിയില്ല

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പവന് 80 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വര്‍ണത്തിന്റെ വില 45,920 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ കൂടി 5740 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5 രൂപ ഉയര്‍ന്ന് വില 4755 രൂപയുമാണ്. ശനിയാഴ്ച വില കുത്തനെ കുറഞ്ഞ് 46000 രൂപയായിരുന്നു. പവന് 360 രൂപ കുറഞ്ഞ് ത്തിന് താഴെയെത്തിയിരുന്നു.അതേസമയം വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.