മുന്നാംനാള്‍ ഉയര്‍ത്തെഴുന്നേറ്റ് സ്വര്‍ണവില; ഇന്നത്തെ നിരക്കറിയാം
Posted On January 19, 2024
0
601 Views
മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 46,160 രൂപയാണ്.
സ്വർണവില വീണ്ടും 46,000 ത്തിന് മുകളിലെത്തിയിരിക്കുകയാണ്. ഇന്നലെ സ്വർണത്തിന് 240 രൂപ കുറഞ്ഞ് 45,920 രൂപയിലെത്തിയിരുന്നു.
എന്നാല്‍ ഇന്ന് വീണ്ടും സ്വർണവില 46,000 ത്തിന് മുകളിലെത്തിയിരിക്കുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ നിരക്ക് 5,770 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4,770 രൂപയാണ്.













