റിപ്പോ നിരക്ക് ഉയര്‍ത്തി ആര്‍ബിഐ; ഭവന – വാഹന വായ്പകള്‍ക്ക് ചെലവേറും
വായ്പ നിരക്ക് വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് വര്‍ദ്ധിപ്പിച്ച് 4.40 ശതമാനമായാണ് ഉയര്‍ത്തിയത്. നാണ്യപ്പെരുപ്പം കൂടിയത് കണക്കിലെടുത്താണ് മോണെറ്ററി പോളിസി സമിതിയുടെ തീരുമാനമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് പ്രസ്താവന പുറത്തിറക്കിയത്. 2020 മെയ് മുതല്‍ റിപ്പോ നിരക്ക് നാല് ശതമാനമായി തുടരുകയായിരുന്നു. റിപ്പോ നിരക്കിലെ മാറ്റം ഭവന – വാഹന വായ്പ പലിശ നിരക്കുകളും കൂട്ടും.
വിപണിയില്‍ പണ ലഭ്യത കുറയ്ക്കുകയും അതിലൂടെ വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായും ആണ് റിപ്പോ നിരക്കില്ലെ വര്‍ദ്ധന. പുതുക്കിയ നിരക്കുകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചു. റഷ്യ – യുക്രൈന് സംഘര്‍ഷം, അസംസ്ക്യത വസ്ത്തുക്കളുടെ ലഭ്യതകുറവ്, എണ്ണ വിലയിലെ കുതിപ്പ് എന്നിവ രാജ്യത്തിന്റെ സമ്പദ്ഘടനയെ സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനം എടുത്തതെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. നിരക്ക് ഉയര്‍ത്തുന്നതിനെ യോഗത്തിലുള്ളവരെല്ലാം അനുകൂലിച്ചു.
ബാങ്കുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് വായ്പ നല്കുന്ന നിരക്കാണ് റിപ്പോ നിരക്ക്. വിപണിയിലെ അധിക പണം തിരിച്ചെടുക്കാന്‍ റിസര്‍വ് ബാങ്ക് ഹ്രസ്വകാലത്തേക്ക് ബാങ്കുകളില്‍ നിന്ന് പണം കടമെടുക്കുന്ന നിരക്കാണ് റിവേഴ്സ് റിപ്പോ നിരക്ക്.
Content Highlight: Reserve bank raises key interest rate by 40 basis points to 4.40