വീണ്ടും കൂപ്പുകുത്തി രൂപ, എട്ടുപൈസയുടെ നഷ്ടം; അസംസ്കൃത എണ്ണ വില കുതിക്കുന്നു

തുടര്‍ച്ചയായ നാലാം ദിവസവും രൂപയുടെ മൂല്യത്തില്‍ ഇടിവ്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ എട്ടുപൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. ഒരു ഡോളറിന് 85.35 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ കൂപ്പുകുത്തിയത്.
അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ഇന്ത്യയില്‍ നിന്നുള്ള വിദേശ മൂലധനത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് വിപണിയെ സ്വാധീനിക്കുന്നത്. വ്യാഴാഴ്ച 12 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 85.27 എന്ന നിലയില്‍ ഇന്ന് ക്ലോസ് ചെയ്ത രൂപയാണ് ഇന്ന് വീണ്ടും ഇടിഞ്ഞത്. ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയരുന്നത് അടക്കമുള്ള ഘടകങ്ങളും രൂപയെ സ്വാധീനിക്കുന്നുണ്ട്. ഒരു ബാരലിന് 73.31 ഡോളര്‍ എന്ന നിലയിലേക്കാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയര്‍ന്നത്.