“സത്യം ജയിച്ചു’: സുപ്രീംകോടതി വിധിക്കു പിന്നാലെ പ്രതികരണവുമായി അദാനി
ഹിൻഡൻബര്‍ഗ് കേസിലെ സുപ്രീം കോടതി വിധിയെ പ്രകീര്‍ത്തിച്ച് ഗൗതം അദാനി. സത്യം വിജയിച്ചു എന്നാണ് എക്സില്‍ പങ്കുവച്ച കുറിപ്പില്‍ അദാനി പ്രതികരിച്ചത്.
“ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധി കാണിക്കുന്നത് ഇതാണ്: സത്യം ജയിച്ചു. സത്യമേവ ജയതേ. ഞങ്ങള്‍ക്കൊപ്പം നിന്നവരോട് ഞാൻ നന്ദിയുള്ളവനാണ്. ഇന്ത്യയുടെ വളര്‍ച്ചാ കഥയില്‍ ഞങ്ങളുടെ എളിയ സംഭാവനകള്‍ തുടരും. ജയ് ഹിന്ദ്’- അദാനി കുറിച്ചു.
ഹിൻഡൻബെര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി ഇന്ന് സുപ്രീംകോടതി തള്ളിയിരുന്നു. ഹിൻഡൻബര്‍ഗ് റിപ്പോര്‍ട്ട് ഒരു തെളിവായി കണക്കാക്കാൻ കഴിയില്ലെന്നും മൂന്നാംകക്ഷിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം വേണമെന്ന നിര്‍ദേശം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
വിഷയം പരിശോധിക്കുന്ന വിദഗ്ധ സമിതിയിലും സെബി അന്വേഷണത്തിലും അവിശ്വാസം അറിയിച്ച് നല്കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് ഡിവൈചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വാദം കേട്ടത്.