മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി സര്ക്കാര് 33 ലക്ഷം രൂപ വില വരുന്ന പുതിയ കാര് വാങ്ങുന്നു. കൊറിയൻ കാർ നിർമാതാക്കളായ കിയയുടെ വലിപ്പമേറിയ എംയുവിയായ കാർണിവലാണ് മുഖ്യമന്ത്രിയ്ക്ക് യാത്ര ചെയ്യാൻ സർക്കാർ വാങ്ങുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കി. നേരത്തെ വാങ്ങാൻ ഉദ്ദേശിച്ചിരുന്ന ടാറ്റയുടെ ഹാരിയറിന് പകരം ഡിജിപി അനിൽകാന്തിന്റെ നിദ്ദേശപ്രകാരമാണ് കിയ […]