ഇലോണ് മസ്കിൻ്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് ;ലൈസൻസ് അനുവദിക്കാൻ കേന്ദ്രം നീക്കമെന്നു റിപ്പോർട്ട്
ആഗോള സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് ഭീമൻ സ്റ്റാർലിങ്കിന് ലൈസൻസ് അനുവദിക്കാൻ കേന്ദ്രം നീക്കമെന്നു റിപ്പോർട്ട്. ശതകോടീശ്വരൻ ഇലോണ് മസ്കിൻ്റെ ഉടമസ്ഥതയിലുള്ളതാണ് സ്റ്റാർലിങ്ക്.ചില നിബന്ധനകളില് ഇളവ് വരുത്തി ലൈസൻസ് അനുവദിക്കാനാണ് നീക്കമെന്നാണ് വാർത്തകള്. ഇന്ത്യയില് സേവനം ആരംഭിക്കുന്നതിനായി കേന്ദ്ര സർക്കാരിനോട് സ്റ്റാർലിങ്ക് ചില വ്യവസ്ഥകളില് ഇളവ് ആവശ്യപ്പെട്ടതായി ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെൻ്റിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. […]