സിനിമാസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ എത്തുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനിലെ മനോഹരമായ മറ്റൊരു ഗാനം കൂടി പ്രേക്ഷകരിലേക്കെത്തി. പി എസ് റഫീഖ് എഴുതിയ മദഭാരമിഴിയോരം എന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രീതി പിള്ളൈ ആണ്. ജനുവരി 25ന് പ്രേക്ഷകരിലേക്കെത്തുന്ന മലൈക്കോട്ടൈ വാലിബൻ മലയാള സിനിമയുടെ ഏറ്റവും വലിയ ഓവർസീസ് റിലീസിനാണ് ഒരുങ്ങുന്നത്. […]







