‘മറക്കാനാവാത്ത ഓർമയ്ക്ക് നന്ദി’; ‘തുടക്കം’ കണ്ടതിനു ശേഷം ജൂഡിന് മൂന്നര ലക്ഷത്തോളം വരുന്ന വാച്ച് സമ്മാനിച്ച് സുചിത്ര
സംവിധായകൻ ജൂഡ് ആന്തണി ജോസഫിന് സമ്മാനമായി വാച്ച് നൽകി നിർമാതാവും മോഹൻലാലിന്റെ ഭാര്യയുമായ സുചിത്ര മോഹൻലാൽ. മകൾ വിസ്മയ മോഹൻലാൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ സന്തോഷത്തിലാണ് സുചിത്ര ഈ സ്നേഹസമ്മാനം നൽകിയത്. തനിക്ക് ലഭിച്ച സമ്മാനത്തെക്കുറിച്ച് ജൂഡ് ആന്തണി ജോസഫ് തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
സുചിത്രയ്ക്കും വിസ്മയയ്ക്കുമൊപ്പമുള്ള ചിത്രവും ‘തുടക്കം’ സിനിമയുടെ സെറ്റിൽ നിന്നുള്ള വിശേഷങ്ങളും സംവിധായകൻ കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം സുചിത്ര സമ്മാനിച്ച പ്രശസ്ത സ്വിസ് വാച്ച് നിർമാണക്കമ്പനിയായ ‘ബൗം ആൻഡ് മേഴ്സിയറിന്റെ’ റിവേര മോഡൽ ഓട്ടോമാറ്റിക് വാച്ചിന്റെ ചിത്രവും അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ഏകദേശം മൂന്നര ലക്ഷത്തോളം രൂപ വിലവരുന്നതാണ് ഈ വാച്ച്.












