ഹരിയാനയില് തുടര്ച്ചയായ മൂന്നാം ദിവസവും ബുള്ഡോസര് ഉപയോഗിച്ചുള്ള പൊളിക്കല് തുടര്ന്ന് സർക്കാർ. രണ്ട് ഡസനോളം കടകളാണ് പൊളിച്ച് നീക്കിയത്. ഇതില് നിരവധി മെഡിക്കല് സ്റ്റോറുകളും ഉള്പ്പെടുന്നു. കലാപമുണ്ടായ നൂഹില് നിന്നും 20 കിലോ മീറ്റര് അകലെയുള്ള തൗരുവിലാണ് ബുള്ഡോസര് ഉപയോഗിച്ചുള്ള പൊളിക്കല് നടത്തിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് സര്ക്കാര് ഭൂമിയിലെ കൈയേറ്റമെന്നാരോപിച്ച് വ്യാപകമായി കെട്ടിടങ്ങള് പൊളിക്കല് തുടങ്ങിയത്. […]