നവജ്യോത്, ആനന്ദ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന മാവോയിസ്റ്റ് നേതാവ് വികാസ് നാഗ്പുരെ തന്റെ സംഘാംഗങ്ങളായ പത്തു പേര്‍ക്കൊപ്പം മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ പോലീസിനു കീഴടങ്ങി. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ് മാവോയിസ്റ്റ് മേഖലകളുടെ വക്താവ് എന്ന നിലയില്‍ വളരെ ഉന്നതമായ സ്ഥാനമാണ് മാവോയിസ്റ്റ് ദളങ്ങള്‍ക്കിടയില്‍ വികാസ് നാഗ്പുരെയ്ക്കുള്ളത്. കീഴടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച് അടുത്തയിടെയാണ് നാഗ്പുരെ പോലീസ് അധികൃതരെ സമീപിക്കുന്നത്. […]







