രാഹുല്‍ ഗാന്ധി വിഴിഞ്ഞം, സില്‍വര്‍ലൈന്‍ സമരക്കാരുമായി കൂടിക്കാഴ്ച നടത്തും
ഭാരത് ജോഡോ യാത്രയ്ക്കായി കേരളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധി വിഴിഞ്ഞം, സില്‍വര്‍ലൈന്‍ സമരക്കാരുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച തിരുവനന്തപുരത്തു വെച്ചാണ് കൂടിക്കാഴ്ച. ഞായറാഴ്ച പാറശ്ശാലയിലെത്തി കേരളത്തില്‍ പ്രവേശിച്ച രാഹുല്‍ ഗാന്ധി ഏഴു ദിവസം കേരളത്തില്‍ തുടരും. വിഴിഞ്ഞം സമര നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തുന്നുണ്ടെങ്കിലും അദ്ദേഹം വിഴിഞ്ഞം സന്ദര്ശിക്കാനിടയില്ലെന്നാണ് സൂചന. വിഴിഞ്ഞം സമരം ശക്തിപ്പെടുത്താന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള […]