ഗ്യാൻവാപി മസ്ജിദിൽ ദിവസവും ആരാധന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് ഹിന്ദുമതവിശ്വാസികളായ സ്ത്രീകൾ സമർപ്പിച്ച ഹർജിയിന്മേൽ വാദം കേൾക്കുന്നത് ജൂലൈ 4ആം തീയതിയിലേയ്ക്ക് മാറ്റിവെച്ച് വാരണാസി ജില്ലാ കോടതി. കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്തുള്ള ഗ്യാൻവാപി മസ്ജിദിനുള്ളിൽ ശൃംഗാർ ഗൗരി സ്ഥൽ എന്ന സ്ഥലമുണ്ടെന്നും അതിൽ ആരാധന നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അഞ്ച് ഹിന്ദുമതവിശ്വാസികളായ വനിതകൾ ഹർജി നൽകിയത്. […]







