ആലപ്പുഴ എ ആര് ക്യാമ്പ് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ സിവില്‍ പൊലീസ് ഓഫീസറുടെ ഭാര്യയും രണ്ടു കുട്ടികളും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് റെനീസിനെതിരെ മരിച്ച നജ്ലയുടെ സഹോദരി. നജ്ലയെ റെനീസ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് സഹോദരി നഫ്ല ആരോപിച്ചു. റെനീസിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് റെനീസും നജ്ലയും വഴക്കിട്ടിരുന്നെന്നും സഹോദരി നഫ്ല പറഞ്ഞു. ബന്ധുക്കളുമായി […]






