ഇടുക്കിയില്‍ പത്തുമാസം മുന്‍പ് വിവാഹിതയായ യുവതി തൂങ്ങിമരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍
പത്തു മാസം മുന്‍പ് വിവാഹിതയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഏലപ്പാറ ഹെലിബറിയ വാഴപ്പറമ്പില്‍ കുട്ടപ്പന്-ചിന്നമ്മ ദമ്പതികളുടെ മകള്‍ എം കെ ഷീജ (27) ആണ് മരിച്ചത്. ഭര്‍ത്താവ് വളകോട് പുത്തന്‍വീട്ടില്‍ ജോബിഷിന്റെ വീട്ടിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ഷീജയുടെ ബന്ധുക്കള്‍ ആരോപിച്ചു. ജോബിഷ് മദ്യപിച്ചെത്തി മര്‍ദ്ദിച്ചിരുന്നതായും ജോബിഷിന്റെ മാതാപിതാക്കള്‍ വഴക്കിട്ടിരുന്നതായും […]