മുട്ടക്കറിയില് പുഴു, ഭക്ഷണം കഴിച്ച വിദ്യാര്ത്ഥികള്ക്ക് ദേഹാസ്വാസ്ഥ്യം; വാഗമണ്ണില് ഹോട്ടല് അടപ്പിച്ചു
മുട്ടക്കറിയില് നിന്ന് പുഴുവിനെ കിട്ടിയതിനെത്തുടര്ന്ന് വാഗമണ്ണില് ഹോട്ടല് അടപ്പിച്ചു. വാഗമണ്ണില് പ്രവര്ത്തിക്കുന്ന വാഗാലാന്ഡ് എന്ന ഹോട്ടലാണ് അധികൃതര് അടപ്പിച്ചത്. രാവിലെ ഭക്ഷണം കഴിച്ച കോഴിക്കോട്ടു നിന്നുള്ള വിനോദസഞ്ചാര സംഘത്തിലെ രണ്ടു വിദ്യാര്ത്ഥികള്ക്കാണ് മുട്ടക്കറിയില് നിന്ന് പുഴുവിനെ ലഭിച്ചത്. ഇതേത്തുടര്ന്ന് മറ്റു വിദ്യാര്ത്ഥികള്ക്ക് ഛര്ദ്ദിയും ദേഹാസ്വാസ്ഥ്യവും ഉണ്ടാകുകയും വിദ്യാര്ത്ഥികള് പ്രതിഷേധിക്കുകയും ചെയ്തു. തുടര്ന്ന് അധികൃതര് എത്തി കട […]







