ബസ് ജീവനക്കാരെ മര്‍ദ്ദിച്ചു; വടകര-തലശ്ശേരി റൂട്ടില്‍ സ്വകാര്യബസ് സമരം
ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് വടകര-തലശ്ശേരി റൂട്ടില്‍ സ്വകാര്യ ബസ് സമരം. വടകരയ്ക്കടുത്ത് അഴിയൂരിലാണ് സംഭവമുണ്ടായത്. സര്‍വീസിനിടെ ബസ് തടഞ്ഞ ഒരു സംഘം ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു. വടകര-തലശ്ശേരി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വിടാര ബസിലെ ഡ്രൈവര്‍ നിജില്‍, കണ്ടക്ടര്‍ രസ്നേഷ് എന്നിവരാണ് മര്‍ദ്ദനത്തിനിരയായത്. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവോണ ദിവസം വൈകിട്ട് 6 മണിയോടെയായിരുന്നു […]