കൊല്ലത്ത് വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൻ സെഷൻസ് കോടതി. കിരണിന്റെ ശിക്ഷ നാളെ വിധിക്കും. സുപ്രീം കോടതിയിൽ നിന്ന് കിരൺ കുമാറിന് ലഭിച്ച ജാമ്യം ഇതോടെ റദ്ദാവും. കിരൺ കുമാറിനെതിരെ ഏഴ് വകുപ്പുകളാണ് ചുമത്തിയിരുന്നത്. അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത്താണ് വിധി […]







