കോഴിക്കോട് ജില്ലയിലെ ജാനകിക്കാടിനുള്ളിലുള്ള അതിപുരാതനമായ കിണർ ചില അജ്ഞാതർ വൃത്തിയാക്കിയതിനെ സംബന്ധിച്ച ദുരൂഹത തുടരുന്നു. കാട്ടിനുള്ളില് എത്തിപ്പെടാന് പ്രയാസമുള്ള സ്ഥലത്തെ കിണറില്നിന്ന് മണ്ണും ചെളിയും കോരിക്കളഞ്ഞ് കിണർ വൃത്തിയാക്കിയതാണ് ഉത്തരം സംശയത്തിനിടയാക്കിയത്. ഏതാനും ദിവസം മുന്പാണു കിണറിലെ മണ്ണ് കോരിയത് നാട്ടുകാരുടെ ശ്രദ്ധയില്പ്പെട്ടത്. കുഴിക്കാനായി ഉപയോഗിച്ച പണിയായുധങ്ങളും തോര്ത്തും കിണറിന് സമീപത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്. വനംവകുപ്പ് […]