മലപ്പുറത്ത് ഇന്നോവയിടിച്ച് സ്കൂട്ടര് യാത്രക്കാരന് മരിച്ച സംഭവം; കാറോടിച്ചയാള് അറസ്റ്റില്
മലപ്പുറം, കുറ്റിപ്പുറത്ത് തെറ്റായ ദിശയില് അമിത വേഗത്തിലെത്തിയ ഇന്നോവയിടിച്ച് സ്കൂട്ടര് യാത്രക്കാരന് മരിച്ച സംഭവത്തില് കാറോടിച്ചയാള് അറസ്റ്റില്. പട്ടാമ്പി കാരക്കാട് കുന്നംകുളത്തിങ്കല് ബഷീര് ആണ് അറസ്റ്റിലായത്. മനഃപൂര്വ്വമല്ലാത്ത നരഹത്യ, അപകടകരമായരീതിയില് വാഹനമോടിക്കല് എന്നീ കുറ്റങ്ങളാണ് ഇയാള്ക്കുമേല് ചുമത്തിയിരിക്കുന്നത്. ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് സൂചനയുള്ളതായി പോലീസ് അറിയിച്ചു. സംഭവത്തില് അന്വേഷണം തുടരുകയാണ്. അപകടത്തിന്റെ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് […]







