ഇ ഡിയുടെ അന്വേഷണത്തിനെതിരായ ഹര്‍ജിയില്‍ കിഫ്ബിക്ക് തിരിച്ചടി. മസാല ബോണ്ട് വിഷയത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി തള്ളി. അതേസമയം, കിഫ്ബി ഫെമ നിയമങ്ങള്‍ ലംഘിച്ചതായി സംശയമുണ്ടെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ കിഫ്ബിയുടെ പരാതിയില്‍ രേഖാമൂലം വിശദീകരണം നല്‍കാനുള്ള സമയം ഹൈക്കോടതി നീട്ടി നല്കി. റിസര്‍വ് ബാങ്കിന്റെ അനുമതിയോടു […]







