തിരുവോണ ദിവസം സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 1,20,000ന് മുകളില്‍ തന്നെ
സംസ്ഥാനത്ത് തിരുവോണ ദിവസമായ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,20,080 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 15,010 രൂപ നല്‍കണം. നികുതിയും പണിക്കൂലിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും. 20 ദിവസത്തിനിടെ പവന് വിലയില്‍ 15,000 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയതിന് ശേഷം ഇന്നലെ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്.












