ഒറ്റപ്പാലം വരിക്കാശേരി മനയിൽ ചികിൽസയ്ക്കെത്തിച്ച ആന പാപ്പാനെ കൊലപ്പെടുത്തി. കൊടുങ്ങല്ലൂർ മൂത്തകുന്നം ദേവസ്വത്തിൻ്റെ പത്മനാഭൻ എന്ന ആനയാണ് ഒന്നാം പാപ്പാൻ പത്തിരിപ്പാല സ്വദേശി വിനോദി(30)നെ കൊലപ്പെടുത്തിയത്. കാലിന് മുറിവേറ്റതിനെത്തുടർന്ന് ആന കുറേദിവസങ്ങളായി ചികിൽസയിലായിരുന്നു. മരുന്നുകൊടുക്കാൻ ശ്രമിക്കുന്നതിനിടെ ആന പാപ്പാനെ കൊമ്പുകൊണ്ട് കുത്തി തറയിലടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനോദിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]







