പാലക്കാട് എക്സൈസ് ഓഫീസിലെ വിജിലൻസ് റെയ്ഡ്: 14 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
പാലക്കാട് എക്സൈസ് ഡിവിഷന് ഓഫീസില്‍ നിന്ന് വിജിലൻസ് പത്തുലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തില്‍ 14 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. മെയ് 16ന് നടന്ന സംഭവത്തില്‍ കൈക്കൂലിപ്പണമായ 10,23,600 രൂപയാണ് വിജിലന്‍സ് പിടിച്ചെടുത്തത്. ഒരു ഓഫീസ് അസിസ്റ്റന്റിന്റെ കൈയില്‍ നിന്നും 2.4 ലക്ഷം രൂപയും രണ്ട് ഷാപ്പ് ലൈസന്‍സികളുടെ പക്കല്‍ നിന്ന് ആറ് ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്.
പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എം എം നാസര്‍, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ അജയന്, എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ രമേശ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സെന്തില്‍കുമാര്‍, ഓഫീസ് അറ്റന്‍ഡന്റ് നൂറുദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍ എ എസ് പ്രവീണ്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ സൂരജ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി സന്തോഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ മന്‍സൂര്‍ അലി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിനായകന്, ശശികുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരാ പി ഷാജി, ശ്യാംജിത്ത് എന്നിവരാണ് സസ്പെന്‍ഷനിലായത്.
പാലക്കാട് എക്സൈസ് ഡിവിഷനില്‍ കോഴ ആവശ്യപ്പെടുന്നതായി തുടര്‍ച്ചയായി പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു വിജിലന്‍സ് പരിശോധന.
Content Highlight: 14 excise officers suspended over vigilance raid at Palakkad excise office.