പിണറായി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. റോഡ് ഷോയിലെ ജനപങ്കാളിത്തം ആത്മവിശ്വാസം നല്‍കുന്നുവെന്നും രാജ്യപുരോഗതിയില്‍ കേരളവും ഭാഗമാകണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. മോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരണം. ഇന്ത്യ ലോകത്തെ വലിയ ശക്തിയായി വളരുകയാണ്. എം ടി രമേശ് ഉള്‍പ്പെടെയുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. […]