രാജ്യത്ത് വേനല്ചൂട് കനത്തതോടെ പള്ളികളിലെ ജുമഅ പ്രഭാഷണങ്ങളും പ്രാർത്ഥനകളും 10 മിനിറ്റായി ചുരുക്കാൻ യു.എ.ഇ. ജനറല് അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ്സ് അധികൃതർ നിർദേശം നല്കി. ജൂണ് 28 വെള്ളിയാഴ്ച മുതല് ഒക്ടോബർ മാസം വരെയാണ് ഈ നിയന്ത്രണം. യുഎഇയില് താപനില 50 ഡിഗ്രി സെല്ഷ്യസ് കടന്നതോടെയാണ് അധികൃതർ ഈ നിർദ്ദേശം നല്കിയത്. […]