സേവ് നിമിഷപ്രിയ ആക്ഷന് കൗണ്സില് ഉടനെ തന്നെ പ്രവര്ത്തനം നിര്ത്താന് ആലോചന. സുവിശേഷ പ്രാസംഗികന് പാസ്റ്റര് കെ എ പോളിന്റെ ഇടപെടലിലുള്ള അതൃപ്തിയാണ് ആക്ഷന് കൗണ്സിലിന്റെ തീരുമാനത്തിന് പിന്നിലെന്നാണു സൂചന. കാന്തപുരം അബൂബക്കര് മുസ്ലിയാരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമതീരുമാനം എടുക്കുകയെന്ന് കൗണ്സില് അംഗങ്ങൾ പറയുന്നു. നിമിഷപ്രിയയുടെ മോചനത്തിനായി രൂപീകരിച്ച സംഘടനയാണ് സേവ് നിമിഷപ്രിയ ആക്ഷന് കൗണ്സില്. […]