റോബി ഹൻസ്ദ ഇഞ്ചുറി ടൈമിൽ നേടിയ നിർണ്ണായക ഗോളിൽ കേരളത്തെ തോൽപ്പിച്ച് ബംഗാളിന് കിരീടം. സന്തോഷ് ട്രോഫി ടൂർണമെന്റിൽ 33-ാം കിരീടമാണ് ബംഗാളിന്റെത്. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ നിശ്ചിത സമയത്തും ഗോൾ രഹിതമായതിന് ശേഷമായിരുന്നു ബംഗാളിന്റെ ഇഞ്ചുറി ടൈം ഗോൾ വന്നത്. ബംഗാളിന്റെ നീക്കങ്ങളോടെയാണ് മത്സരം തുടങ്ങിയത്. തുടക്കത്തിൽ തന്നെ രണ്ട് തുടർ ഫ്രീകിക്കുകളും […]