കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍ ലൂണയുടെ ആറു വയസുകാരി മകള്‍ ജൂലിയെറ്റ അന്തരിച്ചു. ഗുരുതരമായ സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗമാണ് ജൂലിയെറ്റിന്റെ മരണത്തിന് കാരണമായത്. സമൂഹ മാധ്യമത്തിലൂടെ താരം തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. ശ്വാസകോശത്തേയും മറ്റു ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്ന സിസ്റ്റിക് ഫൈബ്രോസിസ് എന്ന അസുഖം ബാധിച്ച ജൂലിയെറ്റ് കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. […]