പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് മൂന്നാം തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ ബെംഗളൂരു ടോര്‍പിഡോസിനോട് കൊച്ചി തോറ്റു. ആദ്യ സെറ്റ് നേടിയ ശേഷമാണ് തോല്‍വി പിണഞ്ഞത്. സ്കോര്‍: 15-13, 15-17, 9-15, 12-15. ബെംഗളൂരു വിജയക്കുതിപ്പ് തുടര്‍ന്നു. മാറ്റ് വെസ്റ്റാണ് കളിയിലെ താരം. ഇതുവരെ ഒരു മത്സരം മാത്രമാണ് കൊച്ചിക്ക് […]







