കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്ഐ ആള്‍മാറാട്ടത്തില്‍ പോലീസ് കേസെടുത്തു. പ്രിന്‍സിപ്പല്‍ ചുമതലയിലുണ്ടായിരുന്ന ഡോ. ജെ ജെ ഷൈജുവാണ് ഒന്നാം പ്രതി. യുയുസി സ്ഥാനത്തേക്ക് ആള്‍മാറാട്ടം നടത്തിയ എസ്എഫ്ഐ നേതാവ് വിശാഖ് രണ്ടാം പ്രതിയാകും. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കേരള സര്‍വകലാശാലാ രജിസ്ട്രാറുടെ പരാതിയില്‍ കാട്ടാക്കട പോലീസാണ് കേസെടുത്തത്. ഷൈജുവിനെ […]