ഇന്ന് വെളുത്തവാവ്. ഈ വർഷം ചന്ദ്രൻ ഭൂമിയുടെ ഏറ്റവും അടുത്ത് വരുന്ന ദിവസം. നിലാവിന് നല്ല തിളക്കവും ചന്ദ്രനു നല്ല വലുപ്പവും തോന്നിയേക്കാം. ഈ വർഷത്തെ ഏറ്റവും വലുപ്പമേറിയ സൂപ്പർമൂൺ പ്രത്യക്ഷപ്പെടുന്ന ദിവസമാണിത് . തിളക്കമേറിയ ചന്ദ്രബിംബത്തോടൊപ്പം നിലാവിൽ മുങ്ങിക്കുളിച്ച രാത്രിയും ആസ്വദിക്കാം. ആകാശം പൂർണ മേഘാവൃതമായാൽ കാഴ്ചയുടെ ഈ സൗഭാഗ്യം നഷ്ടപ്പെട്ടേക്കാമെന്നതാണു വാനനിരീക്ഷകരെ നിരാശപ്പെടുത്തുന്നത്. […]