കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പേ തന്നെ തുടര്‍ച്ചയായുള്ള പേമാരിയും, വെള്ളപ്പൊക്കവും കേരളത്തില്‍ ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. മഴ തീവ്രതയോട് ഭൂമിയിലേക്ക് പതിക്കുകയും തുടര്‍ന്നുണ്ടാകുന്ന മഴക്കെടുതിയില്‍ കേരളം വീര്‍പ്പുമുട്ടുകയുമാണ്. അറബിക്കടലിലെ ശക്തമായ ന്യൂനമര്‍ദ്ദമാണ് കാലം തെറ്റി പെയ്യുന്ന മഴയ്ക്ക് കാരണമെന്നാണ് വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ നല്കുന്ന വിവരം. കേരളത്തിന്റെ ആകാശത്ത് മേഘവിസ്ഫോടനങ്ങള്‍ സംഭവിക്കുന്ന വിധത്തില്‍ കാലാവസ്ഥയില്‍ മാറ്റമുണ്ടായെന്നും പ്രളയവും ഉരുള്‍പൊട്ടലും രൂക്ഷമായെന്നും […]