സംസ്ഥാനത്ത് അതിശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 2381.53 അടിയായി വര്‍ധിച്ചു. ജലനിരപ്പ് ഒരടി ഉയര്‍ന്നാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചാല്‍ ഷര്‍ട്ടറുകള്‍ തുറക്കും. വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളതീരത്ത് വെള്ളിയാഴ്ച്ച രാത്രി മുതല്‍ 3.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി […]







