2022 സെപ്റ്റംബറിൽ നടത്താനിരുന്ന 19-ാമത് ഏഷ്യൻ ഗെയിംസ് മാറ്റിവച്ചു. രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് ഗെയിംസ് മാറ്റിവച്ചത്. പുതുക്കിയ തീയതി സംബന്ധിച്ച പ്രഖ്യാപനം പിന്നീടായിരിക്കും. 2022 സെപ്റ്റംബർ 10 മുതൽ 25 വരെ ചൈനയിലെ ഹാങ്ഷൗവിൽ വെച്ച് ഏഷ്യൻ ഗെയിംസ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കിഴക്കൻ ചൈനയിലെ 12 ദശലക്ഷം ജനസംഖ്യയുള്ള നഗരമായ […]