ചെസ് റാങ്കിങ്ങിൽ ഡി ഗുകേഷ് മുന്നോട്ട് നേട്ടം; നാലാം സ്ഥാനത്ത് ഉയർന്നു
Posted On January 23, 2025
0
91 Views

ഏറ്റവും പുതിയ ഫിഡെ റാങ്കിങില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു ഇന്ത്യന്‍ യുവ താരവും ലോക ചാംപ്യനുമായ ഡി ഗുകേഷ്. ഏറ്റവും മികച്ച റാങ്കുള്ള ഇന്ത്യന്‍ താരങ്ങളില്‍ ഗുകേഷ് മുന്നിലെത്തി. മുന്‍ ലോക ചാംപ്യന്‍ നോര്‍വെയുടെ മാഗ്നസ് കാള്സന് റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ദീര്‍ഘ നാളായി മുന്നിലുണ്ടായിരുന്ന ഇന്ത്യന്‍ താരം അര്ജുന് എരിഗസിയായിരുന്നു. താരത്തെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഗുകേഷ് നാലാം റാങ്കിലേക്ക് കയറിയത്.