ന്യൂനമര്ദ്ദം അതിതീവ്രമാകും; സംസ്ഥാനത്ത് നാലുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ, കടലാക്രമണത്തിന് സാധ്യത
Posted On November 16, 2023
0
433 Views
ബംഗാള് ഉള്ക്കടലിലെ തീവ്ര ന്യൂനമര്ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത.
മധ്യ പടിഞ്ഞാറന് ബംഗാള് ഉള്ക്കടലിലെ തീവ്ര ന്യൂനമര്ദ്ദം തുടക്കത്തില് വടക്ക് പടിഞ്ഞാറു ദിശയിലും തുടര്ന്ന് വടക്ക്, വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിച്ച് ഇന്ന് രാവിലെയോടെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം അതി തീവ്ര ന്യൂനമര്ദ്ദമായി ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.












