തപാൽ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 35 പവൻ സ്വർണം കവർന്നു; ലോക്കർ തട്ടിയെടുത്തു
Posted On December 26, 2024
0
7 Views
തൃശ്ശൂരിൽ വീണ്ടും വൻ സ്വർണ്ണ കവർച്ച. തപാൽ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും 35 പവൻ സ്വർണ്ണമാണ് മോഷണം പോയത്. കുന്നംകുളം സ്വദേശി കാർത്തിക്കിന്റെ ശാസ്ത്രി നഗറിലെ വീട്ടിൽ ഇന്ന് പുലർച്ചെയാണ് ഈ കവർച്ച നടന്നത്.
വീട്ടിൽ കാർത്തിക്കിന്റെ അമ്മ മാത്രമാണ് ആ സമയത്ത് ഉണ്ടായിരുന്നത്. പുറകുവശത്തെ വാതിൽ പൊളിച്ച നിലയിലാണ്. ഇതുവഴിയാകും മോഷ്ടാക്കൾ അകത്തു കടന്നതെന്നാണ് വിവരം. അലമാരയിലെ ലോക്കറും സംഘം തട്ടിയെടുത്തിട്ടുണ്ട്.