12 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 70 കാരനെ കസ്റ്റഡിയിൽ
Posted On August 1, 2025
0
38 Views

താമരശ്ശേരി പൊലീസ് സ്റ്റേഷന് പരിധിയിൽ 12 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 70 കാരനെ അറസ്റ്റ് ചെയ്തു . 12 കാരിയായ വിദ്യാര്‍ത്ഥിനിയെ സ്വന്തം വീട്ടില്‍ വെച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് സമീപവാസിയായ പ്രതി പിടിയിലായത്.
കഴിഞ്ഞ മെയ് 15ന് വയറുവേദനയെ തുടര്‍ന്ന് പരിശോധനക്കായി എത്തിയപ്പോഴാണ് പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണ് എന്ന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജില്‍ നിന്നും ഡോക്ടര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്